ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് കുന്നംകുളം സെന്റര്‍ കണ്‍വെന്‍ഷന്‍ വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍

ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് കുന്നംകുളം സെന്റര്‍ കണ്‍വെന്‍ഷന്‍ വെളളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 05.30 ന് കുന്നംകുളം പഴയ ബസ് സ്റ്റാന്റില്‍ നടക്കും. പാലക്കാട് റീജിയന്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ഒ പി ബാബു സമര്‍പ്പണ പ്രാര്‍ഥന നടത്തും. പാസ്റ്റര്‍മാരായ സജോ തോണിക്കുഴിയില്‍, അനില്‍ കൊടിത്തോട്ടം, ദാനിയേല്‍ വില്യംസ്, റോയ് ചെറിയാന്‍, കെ വി ഷാജു എന്നിവര്‍ പ്രസംഗിക്കും. കുന്നംകുളം ശാരോണ്‍ ചര്‍ച്ചില്‍ വെളളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ യോഗങ്ങളും ഞായറാഴ്ച പൊതുസഭായോഗം രാവിലെ 9 മുല്‍ ഉച്ചക്ക് 1 വരെയും നടക്കും. സെന്റര്‍ ക്വയറിന്റെ സംഗീതവും ഉണ്ടാകും.

ADVERTISEMENT