കൂടിയാട്ട ശില്പശാലയുടെ ഭാഗമായി ‘ ശൂര്‍പ്പണാങ്കം ‘ അരങ്ങേറി

പാവറട്ടി സംസ്‌കൃത കോളേജില്‍ കൂടിയാട്ട ശില്പശാലയുടെ ഭാഗമായി ‘ശൂര്‍പ്പണാങ്കം’ അരങ്ങേറി. വനവസാകാലത്ത് പഞ്ചവടിയില്‍ വച്ചു ശ്രീരാമന്റെ അരികിലേക്ക് എത്തിയ ‘ശൂര്‍പ്പണകക്ക് ഉണ്ടായ അനുഭവം ആണ് കൂടിയാട്ടത്തില്‍ വിവരിച്ചത്. കലാമണ്ഡലം സംഗീത് ചാക്യാര്‍, കലാമണ്ഡലം കനകകുമാര്‍, കലാമണ്ഡലം ആകാശ് ഗംഗാധരന്‍, കലാമണ്ഡലം രാജാലക്ഷ്മി, ഹരിത മണികണ്ഠന്‍, കലാമണ്ഡലം സജിത് വിജയന്‍ , കലാമണ്ഡലം മണികണ്ഠന്‍, കലാമണ്ഡലം അംഗന എന്നിവര്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. കേന്ദ്രിയ സംസ്‌കൃത സര്‍വകലാശാലയുടെ ഗുരുവായൂര്‍ കേന്ദ്രം പാവറട്ടി സെന്റര്‍ ആയ പി. ടി. കുര്യാക്കോസ് സ്മൃതി ഭവനില്‍ വെച്ച് നടന്ന ശില്പശാല പ്രശസ്ത കൂടിയാട്ട കലാകാരന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരാണ് ഉദ്ഘാടനം ചെയ്തതത്.

 

ADVERTISEMENT