ഗതാഗത കുരുക്കും അപകടങ്ങളും തുടര്‍ക്കഥയായ കേച്ചേരി – അക്കിക്കാവ് ബൈപാസ് റോഡിലെ പ്രധാന സെന്ററായ പന്നിത്തടത്ത് സിഗ്‌നല്‍ നിര്‍മ്മാണം ആരംഭിച്ചു.യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി സിഗ്‌നലുകളുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കരാര്‍ കമ്പനിയായ കെല്‍ട്രോണിനോട് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ എ.സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണമായും സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌നലുകളുടെ നിര്‍മ്മാണവും മെയിന്റനന്‍സ് വര്‍ക്കും കെല്‍ട്രോണിന് തന്നെയാണ് നല്‍കിയിട്ടുള്ളത്. 19,40, 000 രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന പദ്ധതിയില്‍ അക്കിക്കാവ് സെന്‍ട്രലിലെ സിഗ്‌നല്‍ ലൈറ്റുകളും പ്രവര്‍ത്തനക്ഷമമാക്കും. 46 കോടി രൂപ ചെലവഴിച്ച് കിഫ്ബി പദ്ധതിയില്‍ നിര്‍മ്മിച്ച ബൈപ്പാസ് ഹൈവേയിലെ പന്നിത്തടം സെന്ററില്‍ കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാനപാത കടന്നു പോകുന്നതിനാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും ഇവിടെ നിത്യ സംഭവമാണ്.