മഹിളാ കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഗ്നേച്ചര്‍ ക്യാമ്പയിന് സംഘടിപ്പിച്ചു. പന്നിത്തടം സെന്റ്റില്‍ നടന്ന ക്യാമ്പയിന് സംസ്ഥാന സെക്രെട്ടറി സ്വപ്ന രാമചദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സെഫീന അസീസ് അധ്യക്ഷയായി.ജില്ലാ ജനറല്‍ സെക്രെട്ടറിമാരായ സ്മിത മുരളി, കല്യാണി എസ്.നായര്‍, കെ.ആര് രാധിക, വിജിനി ഗോപി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സജീവ് ചാത്തനാത്ത്, മണ്ഡലം പ്രസിഡന്റ് ഷറഫുപന്നിത്തടം, യാവുട്ടി ചിറമനേങ്ങാട് എന്നിവര്‍ പങ്കെടുത്തു.