ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റിയും, ചാവക്കാട് വി ഹെല്പ് ഓണ്‍ലൈന്‍ സെന്ററും സംയുക്തമായി എസ്ഐആര്‍ ക്യാമ്പ് നടത്തി. മഹല്ല് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് കാളിയത്ത്, ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ നൗഷാദ് അഹമ്മു, എന്‍ കെ ഷംസുദ്ധീന്, അനീഷ് പാലയൂര്‍, നൗഷാദ് നെടുപറമ്പില്‍, നാസര്‍ കോനയില്‍, സാലിഹ് കാളിയത്, മുഹമ്മദുണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്കി. ജാതി – മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിരവധി പേര് ക്യാമ്പ് ഉപയോഗപ്പെടുത്തി.



