സീതാറാംയെച്ചൂരിയുടെ ഒന്നാം ചരമദിനം ആചരിച്ചു

സിപിഐഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന സീതാറാംയെച്ചൂരിയുടെ ഒന്നാം ചരമദിനം ആചരിച്ചു. സിപിഐഎം എയ്യാല്‍ ചിറ്റിലങ്ങാട് സൗത്ത് ബ്രാഞ്ച് ഓഫീസിനുമുന്നില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കെ. എന്‍ നായര്‍ പതാക ഉയര്‍ത്തി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ പി .എ ഉണ്ണികൃഷ്ണന്‍, കെ.പി സക്കീര്‍ ഹുസൈന്‍, എ .എസ് മജീദ്,സി കെ അച്യുതന്‍,ഉഷസുബ്രഹ്മണ്യന്‍, ഷൈലജ ഗണേഷ്,അമ്പിളി രവി എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT