ചാലിശ്ശേരിയെ ദുഃഖത്തിലാഴ്ത്തി ശിവശങ്കരന്‍ വെളിച്ചപ്പാട് വിടവാങ്ങി. അഞ്ചു പതിറ്റാണ്ടോളം മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലെ കോമരമായി ദേവീ സന്നിധിയില്‍ പാദസേവ ചെയ്ത ശിവശങ്കരന്‍ വെളിച്ചപ്പാട് അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ്. വെളിച്ചപ്പാട് പദവി ഒഴിഞ്ഞത്. ഞായറാഴ്ച രാവിലെ 6 മണിക്ക് വാളും ചിലമ്പും ദേവീ സന്നിധിയില്‍ സമര്‍പ്പിച്ച് പദവി ഒഴിഞ്ഞ അദ്ദേഹം തൊട്ടടുത്ത ദിവസമാണ് വിടവാങ്ങിയത്.