ആഫ്രിക്കന്‍ ഒച്ച് ശല്യം വ്യാപകമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ചെറവല്ലൂര്‍ അരിക്കാട് മേഖലയില്‍ ഒച്ച് നിയന്ത്രണ ക്യാമ്പയിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രത്യേകമായി അനുവദിച്ച തുക ഉപയോഗിച്ചാണ് നിയന്ത്രണ നടപടികള്‍. ഒച്ച് ബാധിത പ്രദേശങ്ങള്‍ വൃത്തിയാക്കാനും തുരിശ് ലായനി സ്‌പ്രേ ചെയ്യാനുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 6 വിദഗ്ദരായ തൊഴിലാളികളാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. പ്രദേശം ഒച്ച് വിമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ മുഴുവന്‍ സ്ഥലങ്ങളും മരുന്ന് സ്‌പ്രേ ചെയ്തു തീരുന്നത് വരെ ഈ പ്രവര്‍ത്തനം തുടരുമെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു.