ശ്രീകൃഷ്ണ സ്‌കൂളിന്റെ മുറ്റത്ത് നിന്ന് പാമ്പിന്‍ കുഞ്ഞിനെ പിടികൂടി

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിന്റെ മുറ്റത്ത് നിന്ന് പാമ്പിന്‍ കുഞ്ഞിനെ പിടികൂടി. സൈക്കിള്‍ ഷെഡിന് സമീപം ടൈല്‍ വിരിച്ച ഭാഗത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. അധ്യാപകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സേനാംഗം പ്രബീഷ് ഗുരുവായൂരെത്തിയാണ് പാമ്പിനെ പിടികൂടിയത്. വട്ടക്കൂറ, പൂഴിപ്പുളയന്‍ എന്നെല്ലാം അറിയപ്പെടുന്ന വിഭാഗത്തില്‍ പെടുന്നതാണ് പിടികൂടിയ പാമ്പെന്ന് പ്രബീഷ് പറഞ്ഞു.

ADVERTISEMENT