29.9 C
Kunnamkulam
Saturday, September 12, 2026
Home Uncategorized ഗുരുവായൂര്‍ എസ് എന്‍ ഡി പി പടിഞ്ഞാറന്‍ മേഖല സമ്മേളനം നടന്നു

ഗുരുവായൂര്‍ എസ് എന്‍ ഡി പി പടിഞ്ഞാറന്‍ മേഖല സമ്മേളനം നടന്നു

31

എസ് എന്‍ ഡി പി യോഗം ഗുരുവായൂര്‍ യൂണിയന്‍ പടിഞ്ഞാറന്‍ മേഖല സമ്മേളനം ഞമനേങ്ങാട് ശാഖ മന്ദിരത്തില്‍ സംഘടിപ്പിച്ചു.എസ്എന്‍ഡിപി ഗൂരുവായൂര്‍ യൂണിയന്‍ സെക്രട്ടറി പി.എ സജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.പി സുനില്‍കുമാര്‍, യൂണിയന്‍ കൗണ്‍സില്‍ അംഗം കെ.കെ രാജന്‍, വനിതാ സംഘം സെക്രട്ടറി ഷൈലജ കേശവന്‍, ഞമനേങ്ങാട് ശാഖ പ്രസിഡന്റ് പുഷ്‌കരന്‍ കാവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ആയുഷ്മാന്‍ ആരോഗ്യ മന്ദിരത്തിന് സ്ഥലം സൗജന്യമായി നല്കിയ കാവീട്ടില്‍ പുഷ്‌ക്കരനെ ചടങ്ങില്‍ ആദരിച്ചു. യൂണിയന്‍ കൗണ്‍സില്‍ അംഗം ഗോപി തോട്ടുപുറത്ത് സ്വാഗതവും ശാഖ സെക്രട്ടറി രമേഷ് ചേമ്പില്‍ നന്ദിയും പറഞ്ഞു. പടിഞ്ഞാറന്‍ മേഖലയിലെ എട്ട് ശാഖയില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!