പറവകള്‍ക്ക് സ്‌നേഹതണ്ണീര്‍ക്കുടം പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി

കടുത്ത വേനലില്‍ പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കാന്‍ പ്രകൃതിസംരക്ഷണ സംഘം നടപ്പിലാക്കുന്ന പറവകള്‍ക്ക് സ്‌നേഹതണ്ണീര്‍ക്കുടം പദ്ധതിക്ക് കുന്നംകുളത്ത് തുടക്കമായി. ചൊവ്വന്നൂര്‍ കരുണാലയം ആശ്വാസ ഭവനില്‍ നടന്ന ചടങ്ങില്‍ കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സജിത്കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകൃതിസംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം ശങ്കരനാരായണന്‍ അകഴിമന അധ്യക്ഷനായി.

ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജന്‍ കുന്നംകുളം മുഖ്യാതിഥിയായി. പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്‍. ഷാജി തോമസ് പദ്ധതിയുടെ ബ്രോഷര്‍ കൈമാറി. തൃശൂര്‍ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയംഗം എന്‍.എം. വിഷ്ണു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സിസ്റ്റര്‍ എലിസബത്ത്, കരുണാലയത്തിലെ സന്യസ്തര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT