പറവകൾക്ക് ദാഹജലമേകാൻ ‘സ്നേഹ തണ്ണീർകുടം’; സംസ്ഥാനതല ഉദ്ഘാടനം നടത്തി

വേനല്‍ ചൂടില്‍ ദാഹിച്ചു വലയുന്ന പറവകള്‍ക്ക് ദാഹജലം നല്‍കുന്നതിനായി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തി വരുന്ന സ്‌നേഹ തണ്ണീര്‍ കുടത്തിന്റെ ഉദ്ഘാടനം പി എസ് എം ഡെന്റല്‍ കോളേജ് യൂണിയന്‍. അഡൈ്വസര്‍ ഡോ. ആര്‍. രാഹുല്‍ നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം കേരളം സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് യൂണിയന്‍ ചെയര്‍മാന്‍ ഡോ. ഹരിശങ്കര്‍ സ്വാഗതം പറഞ്ഞു. പ്രകൃതി സംരക്ഷണ സംഘം കേരളം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍.
ഷാജി തോമസ് എന്‍ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷര്‍ പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ ചാരിറ്റി കണ്‍വീനര്‍ സജീര്‍ താജ് കൈമാറി., പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയംഗം തോംസണ്‍ പി സി , പിഎസ് എം ഡെന്റല്‍ കോളേജ് പ്രതിനിധി മിസ് ഐഷ, ഡോ വൃന്ദ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT