കേച്ചേരി സ്‌നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചിറനെല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. വാഴപ്പിള്ളി ജെയ്‌സന്‍ മാസ്റ്ററുടെ വസതിയില്‍ നടന്ന സംഗമം, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗം ആന്റോ പോള്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.മാധവന്‍ അധ്യക്ഷനായി. വി.സി.ജോണ്‍, വി.പി.ജെയ്‌സണ്‍ മാസ്റ്റര്‍, വി.സി. ഡേവിസ് , ലിനി ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ വയോജനങ്ങള്‍ എന്നിവരുള്‍പ്പെടെ നൂറോളം പേര്‍ സ്‌നേഹ സംഗമത്തില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നും, വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു.