ജമാല്‍ മെമ്മോറിയല്‍ ഇന്റര്‍ കോളീജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ എസ്.എന്‍.ജി.സി. ചേലന്നൂര്‍ ജേതാക്കളായി

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ സ്റ്റുഡന്‍സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് ജമാല്‍ മെമ്മോറിയല്‍ ഇന്റര്‍ കോളീജിയേറ്റ് വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ എസ്.എന്‍.ജി.സി. ചേലന്നൂര്‍ ജേതാക്കളായി. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അസ്‌കര്‍ അറക്കല്‍ സ്വാഗതവും ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ പി എം സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ആര്‍. സാംബശിവന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജമാല്‍ വലിയകത്തിന്റെ അധ്യക്ഷതയില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍, അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ എ.കെ.അലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്റ്റര്‍ റിട്ടയേര്‍ഡ് പ്രൊഫസര്‍ ഐ.പി.അബ്ദുല്‍ റസാക്ക്, അമല്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT