വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് കുന്നംകുളം അടുപ്പുട്ടി ഉരുളികുന്നില്‍ മണ്ണിടിഞ്ഞു. 15 ഓളം വീടുകള്‍ മണ്ണിടിച്ചില്‍ ഭീതിയിലാണ്.
ശനിയാഴ്ച്ച പുലെര്‍ച്ചെ 3 മണിയോടെയാണ് മണ്ണിടിഞ്ഞത്. ഉയര്‍ന്നു നില്ക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് താഴെയായാണ് 15 ഓളം വീടുകള്‍ ഉള്ളത്. ഉരുളികുന്ന് പ്രദേശത്തെ മണ്ണിടിച്ചില്‍ ഭീതിയെ സംബന്ധിച്ച് സി സി ടി വി മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു. മണ്ണെടുത്തു മാറ്റാന്‍ സ്വകാര്യ വ്യക്തി തയ്യാറാണെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ അനുമതി നല്കാന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മഴക്കാലമായാല്‍ ഈ വീട്ടുകാരില്‍ കൂടുതല്‍ പേരും മാറി താമസിക്കാറാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം പലര്‍ക്കും മാറി താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
Home Bureaus Kunnamkulam കുന്നംകുളം അടുപ്പുട്ടി ഉരുളികുന്നില്‍ മണ്ണിടിഞ്ഞു ; 15 ഓളം വീടുകള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍