26.7 C
Kunnamkulam
Tuesday, October 13, 2026
Home Bureaus Kechery തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരത്തിന് ഐക്യദാർഢ്യം; കുന്നംകുളം നഗരസഭയിൽ ബിജെപി പ്രതിഷേധം

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരത്തിന് ഐക്യദാർഢ്യം; കുന്നംകുളം നഗരസഭയിൽ ബിജെപി പ്രതിഷേധം

27

 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഐക്യദാര്‍ഢ്യം. ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സിപിഐഎമ്മും ആര്‍എംപിയും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്ത് എത്തിയപ്പോള്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനെതിരെ ചെയര്‍മാന്റെ ഡയസ്സിന് മുന്നില്‍ ബിജെപി പ്രതിഷേധമുയര്‍ത്തി.മുദ്രവാക്യം വിളികളുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ അജണ്ടകള്‍ പാസായതായി പ്രഖ്യപ്പിച്ച് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ കൗണ്‍സില്‍ യോഗം പിരിച്ച് വിട്ടു. ചൊവ്വാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നേതാവായ ലെബീബ് ഹസനാണ് യോഗം ആരംഭിച്ച ഉടനെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. തുടര്‍ന്ന് സംസാരിച്ച വൈസ് ചെയര്‍മാന്‍ പി ജി. ജയപ്രകാശും സിപിഎം നേതാവ് എന്‍. എ ഷനോഫും ആര്‍എംപിയുടെ പി.കെ. ബിനീഷും ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നു. ബിജെപി കൗണ്‍സിലര്‍ എ എസ്.ശ്രീജിത്ത് ദില്ലിയിലെ സമരത്തെ എതിര്‍ത്ത് സംസാരിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ ഷാജി ആലിക്കലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗം മൗനംപാലിച്ചു. തുടര്‍ന്ന് ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചതോടെ ചെയര്‍പേഴ്‌സന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ഡയസ്സിനു മുന്നില്‍ പ്രകോപനപരമായി മുദ്രാവാക്യം വിളി തുടര്‍ന്നതോടെ യോഗം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ യോഗം പിരിച്ചുവിടുകയായിരുന്നു. അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ ഒമ്പത് കുളങ്ങള്‍ പുനരുദ്ധരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ശുചിത്വ മാലിന്യ പരിപാലനം അടിസ്ഥാനമാക്കി നഗരസഭാ പരിധിയിലെ സ്‌കൂളുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് അനുവദിക്കുന്നതിന് ക്ലീന്‍ സിറ്റി മാനേജറെ ചുമതലപ്പെടുത്തുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!