30.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery പാവറട്ടിയില്‍ മകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു

പാവറട്ടിയില്‍ മകന്റെ വെട്ടേറ്റ് മാതാവ് മരിച്ചു

78

പാവറട്ടിയില്‍ മകന്‍ മാതാവിനെ വെട്ടിക്കൊന്നു.പാവറട്ടി കുണ്ടുവക്കടവ് റോഡിലാണ് ദാരുണ സംഭവം നടന്നത്. തരകന്‍ വീട്ടില്‍ ഡോളി ചെറിയാനാണ് (71) മകന്റെ വെട്ടേറ്റ് മരിച്ചത്.തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.സംഭവത്തില്‍ ഘോളിയുടെ മകന്‍ ബെന്‍ഹറിനെ (42) പാവറട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാതാവിനെ തലയില്‍ വെട്ടിയ ശേഷം ഇയാള്‍ വീട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!