എളവള്ളി പഞ്ചായത്തില്‍ 2025-26 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു.
പഞ്ചായത്തിലെ കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ഗ്രാമസഭ യോഗമാണ് വിളിച്ചു ചേര്‍ത്തത്. പങ്കെടുത്തവര്‍ക്ക് ആവശ്യമായ പദ്ധതികളുടെ നിര്‍ദ്ദേശം ഗ്രാമസഭയില്‍ നിന്നും ശേഖരിച്ച് തനതു വര്‍ഷത്തെ പദ്ധതികള്‍ രൂപീകരിക്കാനാണ് പഞ്ചായത്ത് ഉദ്ദേശിച്ചിട്ടുള്ളത്. സ്പെഷ്യല്‍ ഗ്രാമസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എന്‍.ബി.ജയ അധ്യക്ഷയായി. സാമൂഹ്യനീതി വകുപ്പ് ജില്ലാ കൗണ്‍സിലര്‍ മാല രമണന് മുഖ്യാതിഥിയായി. ജനപ്രതിനിധികളായ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്പേഴ്സന് ലീന ശ്രീകുമാര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ടി.സി. മോഹനന്, പഞ്ചായത്തംഗങ്ങളായ പി.എം.അബു, ഷാലി ചന്ദ്രശേഖരന്, സീമാ ഷാജു, ശ്രീബിത ഷാജി,സുരേഷ് കരുമത്തില്‍, സെക്രട്ടറി തോമ സ്രാജന്, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ കെ.മീര മോഹന്‍ എന്നിവര്‍ സംസാരിച്ചു.