ശബരിമല സീസണില്‍ ഗുരുവായൂര്‍ ടെമ്പിള്‍ സ്‌റ്റേഷനില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു

ശബരിമല സീസണില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനില്‍ ട്രാഫിക് ഡ്യൂട്ടിയ്ക്കായി 30 പുരുഷ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും 20 വനിതാ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും നിയമിക്കുന്നു. 25 നും 55 നും ഇടയില്‍ പ്രായമുള്ള ശാരിരികക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിമുക്ത ഭടന്‍മാര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോം ഈ മാസം 31 മുതല്‍ മുതല്‍ ടെമ്പിള്‍ സ്റ്റേഷനില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 3ന് വൈകീട്ട് അഞ്ചിന് മുമ്പായി ടെമ്പിള്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിയ്‌ക്കേണ്ടതാണെന്ന് എസ്.എച്ച്.ഒ. അറിയിച്ചു.

ADVERTISEMENT