സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിച്ചു

അക്കികാവ് മാര്‍ ഒസ്താത്തിയോസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജിലെ 2024-26 വര്‍ഷത്തെ ബാച്ചിന്റെ സ്‌പോര്‍ട്‌സ് ഡേ സംഘടിപ്പിച്ചു. കോളേജ് ഗ്രൗണ്ടില്‍ നടന്ന സ്‌പോര്‍ട്‌സ് ഡേ തവനൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി.വി സീജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി ഐ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍മാന്‍ ജെറി ജോണ്‍, അദ്ധ്യാപകന്‍ ബെഞ്ചമിന്‍ സി ഇട്ടൂപ്പ്, ജനറല്‍ സെക്രട്ടറി മൃദുല തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌പോര്‍ട്‌സിന് കോളേജ് കായികാധ്യാപകന്‍ ആനന്ദ്, ജനറല്‍ ക്യാപ്ര്റ്റന്‍ ദീപക് മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധതരം കായിക മത്സരങ്ങള്‍ അരങ്ങേറി.

ADVERTISEMENT