വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറി

വേലൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികയറി. ഫെബ്രുവരി 8 മുതല്‍ 15 വരെയുള്ള ദീവസങ്ങളിലാണ് ഉത്സവം ആഘോഷിക്കുന്നത്. കൊടിയേറ്റ ദിവസം ശുദ്ധികലശ ചടങ്ങുകള്‍, പ്രാസാദ ശുദ്ധി, വാസ്തു പൂജ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. അവണേങ്ങാട് നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി അഖില്‍ തിരുമേനി എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്കുശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസാദ ഊട്ടും ഉണ്ടായി. ഉത്സവ ദിവസങ്ങളില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, വൈകീട്ട് വിളക്കിനെഴുന്നള്ളിപ്പ്, നിറമാല ചുറ്റുവിളക്ക് എന്നിവയ്ക്കുശേഷം പ്രസാദ ഊട്ടും ഉണ്ടാകും. വെള്ളിയാഴ്ച്ച പള്ളിവേട്ട, ശനിയാഴ്ച്ച ആറോട്ടോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും.

ADVERTISEMENT