പെലക്കാട്ടുപയ്യൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം ചൊവ്വാഴ്ച ആഘോഷിക്കും

പെലക്കാട്ടുപയ്യൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൈപ്പൂയം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാല്‍ പൂജകള്‍ നടക്കും. തുടര്‍ന്നു മഹാപഞ്ചാമൃത അഭിഷേകം, വിവിധ ദ്രവ്യാഭിഷേകങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. 9:30 നു ഉച്ചപൂജയക്കും അഷ്ടാഭിഷേകത്തിനും ക്ഷേത്രം മേല്‍ശാന്തി കിഷോര്‍ കാര്‍മ്മികത്വം വഹിക്കും.10:30 മുതല്‍വിവിധ തൈപ്പൂയാഘോഷ കമ്മിറ്റികളുടെ ചിന്തുപാട്ട്, ശൂലം, കാവിടികള്‍ തുടങ്ങിയ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. ഉച്ചയ്ക്ക് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ അന്നദാനം നടക്കും. വൈകുന്നേരം ദീപാരാധന, അത്താഴപൂജ 10:30 മുതല്‍ വിവിധ തൈപ്പൂയാഘോഷ കമ്മിറ്റികളുടെ കാവിടികള്‍ ക്ഷേത്രത്തിലെത്തും.ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് എന്‍.എ കൃഷ്ണന്‍, സെക്രട്ടറി കെ.ബിമുരളി, ട്രഷറര്‍ കെ.സി.കണ്ണന്‍വൈസ് പ്രസിഡണ്ട ഒ.എസ് സജീഷ്, ജോയിന്റ് സെക്രട്ടറി എ.വി. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT