ശ്രീ നാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. രാവിലെ 9 മണിക്ക് ശേഷം ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തിയുടെ കാര്‍മികത്വത്തില്‍
സ്വാമി മുനീദ്രാനന്ദ കൊടിയേറ്റം നടത്തി. ക്ഷേത്രം പ്രസിഡണ്ട് പി എം മുകുന്ദന്‍, സെക്രട്ടറി എം എസ് വേലായുധന്‍, ഭാരവാഹികളായ എം വി മോഹന്‍ദാസ്, എം.എ ധര്‍മ്മബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT