ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി. അന്തോണീസിന്റേയും, വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. പാവറട്ടി സെന്റ് ജോസഫ് ഗൊവേന്ത ആശ്രമം പ്രിയോര്‍ ജനറാള്‍ ഫാദര്‍ ജോസഫ് ആലപ്പാട്ട് സി.എം.ഐ കൊടിയേറ്റം നടത്തി. മെയ് 16, 17, 18, 19 തീയതികളിലായാണ് സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനവും നടന്നു. ഇടവക വികാരിയും, തിരുനാള്‍ കമ്മിറ്റി ചെയര്‍മാനുമായ ഫാ.സെബി ചിറ്റാട്ടുകര തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികനായി. കൈക്കാരന്മാരായ ബാബു ആന്റണി ചിരിയങ്കണ്ടത്, ആന്റോ എല്‍ പുത്തൂര്‍, ജിഷോ എസ് പുത്തൂര്‍, കണ്‍വീനര്‍ എം. സ്റ്റീഫന്‍ ജോസ്, തോംസണ്‍ വെള്ളറ, ക്രിസ്റ്റഫര്‍ ജോസഫ്, ടീ. എ. കുരിയാക്കോസ്, എന്നിവര്‍ നേതൃത്വം നല്‍കി.