ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിച്ചു. രാവിലെ ആഘോഷമായ കുര്‍ബാനക്ക് ഫാദര്‍ ജെയ്‌സണ്‍ മുണ്ടന്‍മാണി സി. എം ഐ, ജോസ് പോള് എടക്കള്ളത്തൂര്‍ സി. എം ഐ എന്നിവര്‍ കാര്‍മ്മികരായി. ഫാദര്‍ ഗോഡിവിന്‍ കിഴക്കൂടന്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകുന്നേരം നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഫാദര്‍ ജിന്‍സണ്‍ ചിരിയങ്കണ്ടത്, ഫാദര്‍ പ്രകാശ് പുത്തൂര്‍ എന്നിവര്‍ കാര്‍മ്മീകരായി. രാത്രി കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേളയും ഉണ്ടായി. ഇടവക വികാരിയും, തിരുനാള്‍ കമ്മിറ്റി ചെയര്‍മാനുമായ ഫാ. സെബി ചിറ്റാട്ടുകര, കൈക്കാരന്മാരായ ബാബു ആന്റണി ചിരിയങ്കണ്ടത്, ആന്റോ എല്‍ പുത്തൂര്‍, ജിഷോ എസ് പുത്തൂര്‍, കണ്‍വീനര്‍ എം. സ്റ്റീഫന്‍ ജോസ്, ജോര്‍ജ്ജ് പോള്‍ നീലങ്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT