വീണ്ടും ഒത്തു ചേര്‍ന്ന് മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1974-75 അധ്യായന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികള്‍ അരനൂറ്റാണ്ടിനിപ്പുറം വീണ്ടും ഒത്തു ചേര്‍ന്നു. കാക്കശ്ശേരി സമാജം ഹാളില്‍ നടന്ന സുവര്‍ണ്ണ ജൂബിലി വര്‍ഷ സംഗമം, തങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ആരംഭിച്ചത്. തൃശൂര്‍ അതിരൂപതാ മുന്‍വികാരി ജനറാള്‍ ഫാ തോമസ് കാക്കശ്ശേരി ചടങ്ങില്‍ അധ്യക്ഷനായി. സി.എ.തോമസ്, കെ.ശ്രീവല്ലഭന്‍, കെ.എം. കുഞ്ഞുമോന്‍, എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തലിന്  ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് പുതിയ ഭാരവാഹികളായി എം.എ. ജോണ്‍സന്‍ ( പ്രസിഡണ്ട്) കെ.എസ്. കുഞ്ഞുമോന്‍ (സെക്രട്ടറി), കെ.ശ്രീവല്ലഭന്‍, (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്ത ശേഷം സുവര്‍ണജൂബിലി സംഗമത്തിന്   പരിസമാപ്തിയായി.

ADVERTISEMENT