അഞ്ഞൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള തീയതികളില്‍ ആഘോഷിക്കും

അഞ്ഞൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള തീയതികളില്‍ ആഘോഷിക്കും. സെപ്റ്റംബര്‍ 6, 7, 8 തീയതികളില്‍ വൈകിട്ട് 5 മണി മുതല്‍ ഫാദര്‍ അജിത് കൊള്ളന്നൂരിന്റെ നേതൃത്വത്തില്‍ അമോനത്ത മിനിസ്ട്രി ധ്യാനം നടത്തും. വൈകിട്ട് 3.30ന് ജപമാല, നാലുമണിക്ക് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, അഞ്ചുമണിക്ക് ധ്യാനം, തുടര്‍ന്ന് റാസ, നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് വികാരി ഫാദര്‍ ജോസഫ് താഴത്തേതില്‍, പേള്‍വി ജോര്‍ജ് അയ്യന്‍കുളങ്ങര, അന്നമ്മ ബേബി എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT