പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ കല്‍കുരിശ്‌ പെരുന്നാളാഘോഷിച്ചു

പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ യൂഹാനോന്‍ മാംദാനയുടെ നാമധേയത്തില്‍ സ്ഥാപിതമായ കല്‍കുരിശ്‌ പെരുന്നാളാഘോഷിച്ചു. ഞായറാഴ്ച വൈകിട്ട് സന്ധ്യാ നമസ്‌കാരത്തിനു ശേഷം വികാരി ഫാദര്‍ ജോണ്‍ ഐസക്കിന്റെയും സഹവികാരി ഫാദര്‍ ആന്റണി പൗലോസിന്റെയും കാര്‍മികത്വത്തില്‍ കുരിശിങ്കല്‍ ധൂപ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നേര്‍ച വിളമ്പലും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ക്ക് പള്ളി കൈസ്ഥാനി സി.ജെ സന്തോഷ്, സെക്രട്ടറി സിന്റോ കെ ശീമോന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആശുപത്രി റോഡ് പെരുന്നാള്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേത്യത്ത്വം നല്‍കി.

ADVERTISEMENT