എ.ഡി. 52 ല്‍ വിശുദ്ധ മാര്‍ത്തോമ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പുതുതായി നിര്‍മ്മിക്കുന്ന മണിമാളികയുടെ കല്ലിടല്‍ കര്‍മ്മം നടത്തി. വെള്ളിയാഴ്ച വി. മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക് ശേഷം വികാരി ഫാ. വി.എം സാമുവേല്‍, സഹവികാരി ഫാ. ജോസഫ് ജോര്‍ജ്ജ്, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഫാ അജിന്‍ ചാക്കോയും നിരവധി വിശ്വാസികളും സന്നിഹിതരായിരുന്നു. ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. വി.എം സാമുവേല്‍ സഹവികാരി ജോസഫ് ജോര്‍ജ്ജ് ട്രസ്റ്റി റെജി സി. ഐ, സെക്രട്ടറി ബെന്നി കെ എസ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.



