29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കുന്നംകുളം മലങ്കര ആശുപത്രിയില്‍ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനം നടന്നു

കുന്നംകുളം മലങ്കര ആശുപത്രിയില്‍ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനം നടന്നു

51

കുന്നംകുളം മലങ്കര ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഐബിസ് ഫൗണ്ടേഷന്‍ നല്‍കിയ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനം നടന്നു. ഐബിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശ്യാമള ദേവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി കെ പി സാക്സണ്‍ അധ്യക്ഷത വഹിച്ചു. ഐബിസ് ഫൗണ്ടേഷന്‍ സി.ഇ.ഒ ദീപക് മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ മോണ്‍സി പി അബ്രഹാം, ഐബിസ് ഫൗണ്ടേഷന്‍ പ്രതിനിധി പ്രിയ, ജെ.സി.ഐ. സോണല്‍ പ്രസിഡന്റ് റഫീഖ് ,ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാബു മാത്യു, അഡ്മിനിസ്‌ട്രേറ്റര്‍ ഡിക്സണ്‍ സി. എസ് തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, അഭ്യുദയ കാംഷികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!