ഗുരുവായൂര്‍ ബ്രഹ്മകുളം സെന്റ് തോമസ് ചര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നടത്തുന്ന ആഘോഷ പരിപാടികള്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികളെക്കുറിച്ച് വികാരി ഫാ. ഡേവിസ് പനംകുളം വിശദീകരിച്ചു. 1951ല്‍ വികാരിയായിരുന്ന ഫാ. ആന്റണി കുറ്റിക്കാടാണ് സൊസൈറ്റി സ്ഥാപിച്ചത്. ഭാരവാഹികളായ പി.കെ. ഗബ്രിയേല്‍, ജാന്‍സി ജയ്‌സണ്‍, ഡെയ്‌സി ജേക്കബ്, ജോഫി ജോസ്, എം.വി. ജോണ്‍സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



