മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ സംയുക്തതിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തിലെ സംയുക്തതിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്.ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ കാര്‍മ്മികനായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു. തുടര്‍ന്ന് വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു വെയ്ക്കുകയും,കുടുംബ കൂട്ടായ്മകളിലേക്കുള്ള അമ്പ് വെഞ്ചരിച്ച് കൈമാറലും നടന്നു. ദേവാലയത്തില്‍ നിന്ന് കൈമാറിയ അമ്പ്കുടുംബകൂട്ടായ്മകളിലെ വീടുകളിലേക്കുള്ള എഴുന്നള്ളിപ്പിനും തുടക്കമായി.ഞായറാഴ്ച രാവിലെ 6 മണിക്കും 7.30 നും, ഉച്ചതിരിഞ്ഞ് 5.30 നും ഇടവക ദേവാലയത്തില്‍ ദിവ്യബലിയും രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും നടക്കും.
പൂമല പള്ളി വികാരിഫാ. സിന്റോ തൊറയാന്‍ മുഖ്യകാര്‍മ്മികനാകും.

ADVERTISEMENT