കൊച്ചന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്റ്ററി സ്കൂളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേജ് ഉദ്ഘാടനം ചെയ്തു. വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കെ നബീലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് റഹീം വീട്ടിപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുള്‍ റഹീം, വൈസ് പ്രസിഡന്റ് അബ്ദുള്ളകുട്ടി, എസ് എം സി ചെയര്മാന് ഗഫൂര്‍, മുന്‍ പി ടി എ പ്രസിഡന്റുമാരായ ഉസ്മാന് വാലിപറമ്പില്‍, ബിജു മഠത്തിലായില് തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പി വി അജിത സ്വാഗതവും പ്രധാനാധ്യാപിക എ വി സുമംഗലി നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്.
Home Bureaus Punnayurkulam കൊച്ചന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്റ്ററി സ്കൂളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്റ്റേജ് ഉദ്ഘാടനം നടത്തി