സംസ്ഥാന കലോത്സവം: കലവറ നിറക്കാന്‍ ‘പച്ചക്കറി വണ്ടി’ പുറപ്പെട്ടു

സംസ്ഥാന കലോത്സവത്തില്‍ കലവറ നിറക്കാന്‍ ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച പച്ചക്കറി വണ്ടി തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ആയിരം കിലോയിലധികം വരുന്ന പച്ചക്കറി സാധനങ്ങളുമായി വണ്ടി പുറപ്പെട്ടത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ എല്‍ മനോഹിത് ഫ്‌ലാഗ് ഓഫ് ചെയ്തു. വിദ്യാര്‍ത്ഥികളില്‍ നിന്ന് സമാഹരിച്ച പച്ചക്കറി വിഭവങ്ങളാണ് കൈമാറിയത്. അധ്യാപകരും പി ടി എ അംഗങ്ങളും വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കി.

ADVERTISEMENT