ബാസ്‌ക്കറ്റ്‌ബോളിന്റെ ഈറ്റില്ലമായ കുന്നംകുളത്ത് 22 വര്‍ഷത്തിനുശേഷം നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ഒക്ടോബര്‍ 7 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലായി കുന്നംകുളം ജവഹര്‍ സ്‌ക്വയര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ 14 ജില്ലകളില്‍ നിന്നായി ബോയ്‌സിന്റെ 14 ടീമുകളും ഗേള്‍സിന്റെ 12 ടീമുകളും മാറ്റുരക്കും. കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സംഘാടകര്‍.ഇന്ന് രാവിലെ 7 മണിക്ക് മത്സരങ്ങള്‍ ആരംഭിച്ചു. 10 കളികള്‍ നടക്കും. വൈകീട്ട് 5 ന് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം എം പി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ പി സാക്‌സന്‍ അധ്യക്ഷത വഹിക്കും. എംഎല്‍എ എ.സി മൊയ്തീന്‍, നഗരസഭ ചെയര്‍പെര്‍സന്‍ സീതാ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
Home Bureaus Kunnamkulam 22 വര്‍ഷത്തിനുശേഷം കുന്നംകുളത്ത് സംസ്ഥാന ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി