സംസ്ഥാന ബജറ്റിനെതിരെ വഞ്ചന ദിനാചരണം നടത്തി

സംസ്ഥാന ബജറ്റ് നിരാശാജനകവും സര്‍ക്കാര്‍ ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി കെ.എസ്. മധു പറഞ്ഞു. ബജറ്റിനെതിരെ എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍  കോളേജ് ബ്രാഞ്ച് കമ്മിറ്റി നടത്തിയ വഞ്ചന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് പി.എഫ്. രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം രഘുനാഥ്, സുധീര്‍ എം.എം., രമേഷ് ടി.സി. തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാജു വി.എ. സ്വാഗതവും ബ്രാഞ്ച് വൈസ് പ്രസിഡന്റ് പി.എ.ദീപു നന്ദിയും പറഞ്ഞു.

ADVERTISEMENT