വേലിയേറ്റം തടയുന്നതിന് നടപടികളെടുക്കണം: ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കി

ഒരുമനയൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍മേഖലയില്‍ കാളമന കായലിലെ വേലിയേറ്റം മൂലം വീടുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പ് വെള്ളം കയറി പ്രദേശവാസികള്‍ പൊറുതി മുട്ടുന്നു. വേലിയേറ്റം തടയുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷിനു നിവേദനം നല്‍കി. പൊന്നാനിയിലെ കര്‍മറോഡ് മാതൃകയില്‍ ഒരു തീരദേശ റോഡ് നിര്‍മ്മിക്കുകയാണെങ്കില്‍ വേലിയെറ്റത്തെ പ്രതിരോധിക്കാനും, ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കുമെന്നും ടൂറിസം മേഖലയുടെ വികസനത്തിലൂടെ പഞ്ചായത്തിന്റെ നാനോന്മുഖമായ വളര്‍ച്ചക്കും ആക്കം കൂട്ടുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് പി.കെ ഫസലുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി.പി അബൂബക്കര്‍, ട്രഷറര്‍ പി.എം യഹിയ, വൈസ് പ്രസിഡണ്ട് മുഹമ്മദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ.പി ഷാജഹാന്‍, ഫൈസല്‍ കുറുപ്പത്ത്, ഉസ്മാന്‍, അഗസ്ത്യന്‍, പി.കെ അബ്ദുല്‍ മജീദ് എന്നിവര്‍ നിവേദനം സമര്‍പ്പിച്ചത്.

ADVERTISEMENT