പഴവൂര്‍ മേഖലയിലെ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ കോണ്‍ഗ്രസ് പഴവൂര്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പരാതി നല്കി. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും തെരുവ്നായ ഭീതി മൂലം റോഡില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. വാര്‍ഡ് പ്രസിഡന്റ് പി കെ സുലൈമാന്‍, ബ്ലോക്ക് സെക്രട്ടറി പി വൈ അബുസാലി,ഭാസ്കരന് എ എസ്,രാഹുല്‍ പി ആര്, മുഹമ്മദ് എന്‍ കെ കബീര്‍ കെ യു എന്നിവര്‍ നേതൃത്വം നല്കി.