‘വേണ്ടാ ലഹരിയും ഹിംസയും’; തെരുവോര ചിത്രരചനയുമായി ഡിവൈഎഫ്‌ഐ

വേണ്ടാ ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയര്‍ത്തി രാസലഹരി വ്യാപനത്തിനും വര്‍ദ്ധിച്ച് വരുന്ന അക്രമങ്ങള്‍ക്കും എതിരെ ഡിവൈഎഫ്‌ഐ കേച്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവോര ചിത്രരചന സംഘടിപ്പിച്ചു. കേച്ചേരി സെന്ററില്‍ നടന്ന ക്യാമ്പയിന്‍ സിപിഐഎം കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ട്രഷറര്‍ വി.എം.നിസാം അദ്ധ്യക്ഷനായി. ഡിവൈഎഫ്‌ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ സൈഫുദ്ദീന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ചൂണ്ടല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി ജോസ്, കേച്ചേരി മേഖലാ സെക്രട്ടറി സച്ചിന്‍ പ്രകാശ്, മേഖലാ ജോയിന്റ് സെക്രട്ടറി പി.എസ് സഹല എന്നിവര്‍ സംസാരിച്ചു. മേഖലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.കെ.അജാസ്, സനല്‍ മഴുവഞ്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ADVERTISEMENT