ശക്തമായ കാറ്റില്‍ ഓടിട്ട വീടിന് മുകളിലേക്ക് മരം മുറിഞ്ഞു വീണ് വീട് പൂര്‍ണമായും തകര്‍ന്നു. ഗൃഹനാഥന് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വന്നേരി മാവിന്‍ചുവട് കോതോട് കളം റോഡില്‍ താമരശ്ശേരി അറമുഖന്റെ വീടിനു മുകളിലേക്കാണ് സമീപത്തെ മാവിന്റെ കൊമ്പ് പൊട്ടി വീണത്. ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് സംഭവം. അറമുഖനും, ഭാര്യ വനജയ്ക്കുമാണ് പരുക്കേറ്റത്. ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയോടിയതുകൊണ്ടാണ് ഇവര്‍ വന്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ചുമരുകളും നിലംപതിച്ചു. ടി.വി, ഫ്രിഡ്ജ് അടക്കം വീട്ടുപകരണങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചുമരുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ശ്രീലത, വില്ലേജ് ഓഫീസര്‍ രജിത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ഹസ്സന്, വാര്‍ഡ് മെമ്പര്‍ ഹസീന അബൂതാഹിര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.



