29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം പ്രസ് ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കുന്നംകുളം പ്രസ് ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

മതസൗഹാര്‍ദ്ദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് കുന്നംകുളം പ്രസ് ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന സംഗമത്തില്‍ കെ.ടി. ഷാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സുന്നി ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് നിസാര്‍ അലി വാഫി ഇഫ്താര്‍ സന്ദേശം നല്‍കി. നോമ്പ് കാലം പകര്‍ന്നുനല്‍കുന്ന ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധി ജീവിതത്തില്‍ പകര്‍ത്തുവാന്‍ ഏവര്‍ക്കും സാധിക്കണമെന്ന് അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. പ്രസ് ക്ലബ് സെക്രട്ടറി അജ്മല്‍ ചമ്മന്നൂര്‍, നിര്‍വാഹക സമിതി അംഗം സുധീഷ് മേക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി അഖില്‍ രാമപുരം, നിര്‍വാഹക സമിതി അംഗം ജോസ് മാളിയേക്കല്‍, പ്രസ് ക്ലബ് അംഗങ്ങളായ സി. സജിത്ത്, സുമേഷ് പി. വില്‍സണ്‍, മുകേഷ് കൊങ്ങണൂര്‍, രവീന്ദ്രനാഥ് കൂനത്ത്, എന്‍.ഡി. ബിനീഷ്, ബിമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!