ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പുന്നയൂര്‍ക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. പരൂര്‍ വീട്ടിലെവളപ്പില്‍ ഷാജഹാന്‍ മകന്‍ 17 വയസ്സുള്ള ഹനീന്‍ ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച കൂട്ടുകാര്‍ക്കൊപ്പം ഹനീന്‍ സഞ്ചരിച്ചിരുന്ന കാറ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഹനീനെ ഖത്തറിലെ ഹമദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹനീനും, കുടുംബവും കാലങ്ങളായി ഖത്തറിലാണ് താമസം. ഹമദ് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റ് ഷബ്നയാണ് മാതാവ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തും. ഖത്തറിലെ വിദ്യാലയത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഹനീന്‍.
Home Bureaus Punnayurkulam ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പുന്നയൂര്‍ക്കുളം സ്വദേശി മരിച്ചു