അതിഥി തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്നൊരുക്കി വിദ്യാര്‍ത്ഥിനികള്‍

വിശപ്പടക്കാന്‍ വീടുവിട്ടെത്തിയവരെ വിരുന്നൂട്ടിയൊരു ഇഫ്താര്‍ സംഗമം. പെരുമ്പിലാവ് അന്‍സാര്‍ ബി.എഡ് കോളേജ് വിദ്യാര്‍ത്ഥികളാണ് അതിഥി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കായി മേരേ പ്യാരേ ചങ്ങായീസ്’ എന്ന പേരില്‍ ഇഫ്താര്‍ സംഗമമൊരുക്കിയത്. കോളേജിലെ കാരുണ്യ പദ്ധതിയും എന്‍എസ്എസ് യൂണിറ്റും ചേര്‍ന്നു നടത്തിയ നോമ്പുതുറയില്‍ നാല്‍പ്പതോളം കുടുംബങ്ങള്‍ പങ്കെടുത്തു. ഇതോടൊപ്പം നടന്ന കുടുംബ സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ. മഹമൂദ് ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം ചടങ്ങില്‍ വിശദമാക്കി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ് സൗമിയയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുല്‍ മജീദ്, ഡോ ഷംസു ഫിര്‍സാദ്, ശ്യാംജിത രാജന്‍, അബ്ദുല്‍ ഹയ്യ്, ഫായിസ, അര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT