പന്നിത്തടം മാത്തൂര്‍ ശിവക്ഷേത്രം മാതൃസമിതി, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ക്ഷേത്രം ഉപദേശക സമിതി ഓഫീസില്‍ നടന്ന ആദര ചടങ്ങില്‍ ഉപദേശക സമിതി സെക്രട്ടറി കെ.കെ. ഷാജന്‍, ഓഡിറ്റര്‍ വിജയകുമാര്‍, ഗ്രീഷ്മ നിതീഷ്, മഞ്ജു സുരേഷ്, രാജന്‍ പരത്തി വളപ്പില്‍, എസ്എംഎല്‍ ബാബു, പ്രമേഷ്, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.