കുന്നംകുളം നഗരസഭ 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 5-ാം ക്ലാസ്സില്‍ പഠിക്കുന്ന 61 കുട്ടികള്‍ക്കാണ് 3 ലക്ഷത്തി 5,000 രൂപ ചെലവഴിച്ച് മേശകളും കസേരകളും നല്‍കിയത്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എ.സി മൊയ്തീന്‍ എം എല്‍ എ കാണിയാമ്പാല്‍ സ്വദേശി എ.എസ് ഗ്യാന്‍ദേവിന് മേശയും കസേരയും നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Home Bureaus Kunnamkulam കുന്നംകുളം നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു