ചൂണ്ടല്‍ പഞ്ചായത്തില്‍ 2024-2025 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കേച്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ – ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ മാഗി ജോണ്‍സണ്‍, ബാലകൃഷ്ണന്‍, നാന്‍സി ആന്റണി, ടി.പി.പ്രജീഷ്, സ്‌കൂള്‍ പ്രധാന അധ്യാപിക. പി.ബി.സജിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത അര്‍ഹരായ 23 വിദ്യാര്‍ത്ഥികള്‍ക്ക്, മേശ, കസേര തുടങ്ങിയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു