വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പോര്‍ക്കുളം പഞ്ചായത്തില്‍ എസ് സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി മേശ, കസേര എന്നിവ വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.25 ലക്ഷം രൂപ ചിലവഴിച്ച് 29 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അഡ്വ. കെ . രാമകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജിഷ ശശി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി. കുഞ്ഞുന്‍, അഖില മുകേഷ്, പി. ജെ ജ്യോതിസ് പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് വി, അസിസ്റ്റന്റ് സെക്രട്ടറി എസ് പരമേശ്വരന്‍ നമ്പൂതിരി, എസ്. സി പ്രമോട്ടര്‍ പ്രസിത കെ.വി. തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT