പഠനയാത്ര സംഘടിപ്പിച്ചു

വേലൂര്‍ ഗവ രാജസാര്‍ രാമവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പഠനയാത്ര സംഘടിപ്പിച്ചു. ചിറ്റിശ്ശേരിയിലെ ടൈല്‍സ് ഫാക്ടറികളിമണ്‍ പാത്രനിര്‍മാണ യൂണിറ്റ്, ചിമ്മിനി ഡാം എന്നിവയാണ് വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചത്. ടൈല്‍സ് ഫാക്ടറിയുടേയും കളിമണ്‍ പാത്രനിര്‍മാണയൂണിറ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ മനസ്സിലാക്കി. അധ്യാപകരായ ലീജി, സുവര്‍ണ, ഗ്രീഷ്മ, ബേബിസുമ,സിന്ധു, രാഹുല്‍ എസ് എം സി അംഗം ശ്രീ ബെന്നി എന്നിവരാണ് പഠന യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.

ADVERTISEMENT