ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി മുസ്ലിംലീഗ് അംഗവും,ദളിത് ലീഗ് ജില്ലാ പ്രസിഡണ്ടുമായ സുബ്രഹ്‌മണ്യനെ തിരഞ്ഞെടുത്തു. യുഡിഎഫ് ധാരണ പ്രകാരം കോണ്‍ഗ്രസിലെ കെ.കമറുദ്ദീന്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സുബ്രഹ്‌മണ്യനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.പി.ബഷീര്‍, ജനറല്‍ സെക്രട്ടറി എച്ച്.സൈനുല്‍ ആബിദീന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്ദലംകുന്നു മുഹമ്മദുണ്ണി, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.