ചാവക്കാട് ഖരാനയുടെയും ദേശീയ മാനവിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ചാര്‍ യാര്‍’ സംഗീത യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാല്‍നൂറ്റാണ്ടായി ഇന്ത്യയിലും വിദേശത്തും റൂമി, ബാവ ഫരീദ്, ഗുലാം ഫരീദ് തുടങ്ങി സൂഫി കവികളുടെയും ഗായകരുടെയും രചനകളും ആധുനിക അന്തര്‍ദേശീയ കവികളുടെ കവിതകളും സൂഫി ആലാപന ശൈലിയില്‍ അവതരിപ്പിക്കുന്ന സംഘമാണ് ചാര്‍ യാര്‍ ഗ്രൂപ്പ്. ഫെബ്രുവരി 19ന് ചാവക്കാട് നഗരസഭ ചത്വരത്തില്‍ വച്ചാണ് ചാര്‍യാര്‍ സംഗീത യാത്ര നടത്തുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 5ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗുരുവായൂര്‍ കിഴക്കേനടയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് സംഘാടകസമിതി രൂപീകരിക്കുമെന്ന് ഭാരവാഹികളറിയിച്ചു